Sunday, May 5, 2024
spot_img

മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ ഫലവത്തായില്ല;കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്ന് കുക്കിവിഭാഗം

ദില്ലി: മണിപ്പൂരിൽ സംഘർഷം ദിവസങ്ങൾ കഴിയുംതോറും കൂടിക്കൂടി വരികയാണ്.സമാധാന സമിതിയോട് സഹകരിക്കില്ലെന്നാണ് വിഭാഗങ്ങൾ പറയുന്നത്.സമിതിയിൽ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാണ് കുക്കി വിഭഗഗത്തിന്റെ ആരോപണം.കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുക്കിവിഭാഗം പറയുന്നു.ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വെള്ളിയാഴ്ച മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.ഒരു സ്ത്രീയടക്കം മൂന്നുപേർ ആണ് സംഘർഷത്തിൽ മരിച്ചത്..കലാപവുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ പ്രത്യേകം അന്വേഷണ സംഘത്തെ സി ബി ഐ രൂപീകരിച്ചിരുന്നു.

അതേസമയം, മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31 ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. മെയ് 3 മുതൽ സംസ്ഥാനത്ത് ഇന്റ‍ർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്ന് അധികൃതർ വിശദീകരണം നൽകിയിരുന്നു.

Related Articles

Latest Articles