Yogi-Adityanath-up
ലക്നൗ: ഉത്തർപ്രദേശിൽ 52 മന്ത്രിമാർക്ക് വിവിധ വകുപ്പുകളിൽ ചുമതല നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഭ്യന്തരം, റവന്യൂ, ഇൻഫർമേഷൻ, നിയമനം എന്നിവയുൾപ്പെടെ 34 വകുപ്പുകൾ മുഖ്യമന്ത്രി യോഗി തന്നെയാണ് കൈകാര്യം ചെയ്യുക. ഗ്രാമവികസനം, ഭക്ഷ്യ സംസ്കരണം, വിനോദ നികുതി, ദേശീയോദ്ഗ്രഥനം എന്നീ വകുപ്പുകളുടെ ചുമതല ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് നൽകിയിരിക്കുകയാണ്. സഹ ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന് ആരോഗ്യം, കുടുംബക്ഷേമം, ശിശുക്ഷേമം എന്നീ വകുപ്പുകളും അനുവദിച്ചു.
അതേസമയം 9 തവണ എംഎൽഎയായ സുരേഷ് ഖന്നയ്ക്ക് സാമ്പത്തിക, പാർലമെന്ററി കാര്യങ്ങളുടെ ചുമതലയും യുപി ബിജെപി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന് ജലശക്തി വകുപ്പും നൽകി. മുൻ ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയെ വനിതാ ശിശുക്ഷേമ മന്ത്രിയായി നിയമിച്ചു. മാത്രമല്ല അരവിന്ദ് ശർമ്മയ്ക്ക് നഗരാസൂത്രണം, ഊർജം എന്നീ വകുപ്പുകളുടെ ചുമതലയും ജയ് വീർ സിംഗിന് ടൂറിസം, സാംസ്കാരിക വകുപ്പ് എന്നിവയും ജിതിൻ പ്രസാദയ്ക്ക് നഗരവികസന വകുപ്പും നൽകിയിട്ടുണ്ട്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…