Spirituality

സ്ത്രീകളെ.. ഈ നക്ഷത്രത്തിൽ ജനിച്ചവരണോ നിങ്ങൾ? എങ്കിൽ ദാമ്പത്യ ജീവിതത്തിൽ പ്രത്യേകം ശ്രദ്ധിക്കണം

നാം ദാമ്പത്യ ജീവിതത്തിൽ നക്ഷത്രങ്ങൾക്ക് വളരെ ഏറെ പ്രാധാന്യം നൽകി വരുന്നു. ഗ്രഹങ്ങളോളം തന്നെ അവയ്ക്ക് പ്രാധാന്യം ഉണ്ടെന്ന് മാധവീയത്തിൽ സൂചിപ്പിക്കുന്നു. ഹോരാ ശാസ്ത്രം മുതലായ ആധികാരിക ഗ്രന്ഥങ്ങളിൽ ഓരോ നക്ഷത്രത്തിലും ജനിച്ചാലുള്ള ഫലങ്ങളും പറയുന്നുണ്ട്. ഓരോ നക്ഷത്രത്തിനും ദേവത, പക്ഷി, മൃഗം, വൃക്ഷം, ഭൂതം എന്നിവയെല്ലാം പരാമർശിക്കുന്നുണ്ട്.

മൂലം, തൃക്കേട്ട , പൂയം ,

ചതയ മുരഗഭം

ചിത്ര രൗദ്രാഗ്നി നാളും

സ്ത്രീണാം ജാതോ വിശേഷാൽ

പതിസുതവിരഹം ഭ്രാതൃനാശാദികം വാ !

മൂലം, തൃക്കേട്ട, പൂയം, ചതയം, ആയില്യം, ചിത്തിര, തിരുവാതിര, കാർത്തിക എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് ദാമ്പത്യ ജീവിതത്തിൽ വളരെ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നതായി കണ്ടുവരുന്നു. ഇവരുടെ വൈവാഹിക ജീവിതം സന്തോഷപ്രദമാകണമെന്നില്ല. ദാമ്പത്യ ജീവിതം സന്തോഷപ്രദമായി മുന്നോട്ടു പോകുകയാണെങ്കിൽ സന്താനപരമായ ക്ലേശങ്ങളും അവരെ കൊണ്ടുള്ള ബുദ്ധിമുട്ടും ഉണ്ടാകും. അല്ലെങ്കിൽ സഹോദരന്മാരെ കൊണ്ടാവും ദുരിതം.

മൂലം;
മൂലം നക്ഷത്രത്തിന്റെ ആദ്യപാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. ഇവർക്ക് സുഖ ഭോഗങ്ങളിൽ ആസക്തി കൂടും. ആർഭാടപൂർണമായ ജീവിതത്തോട് താൽപര്യമുള്ളവരായിരിക്കും. വിവാഹസംബന്ധമായി വിഘ്നങ്ങളും കാലതാമസവും ഉണ്ടാകും. ദാമ്പത്യ ജീവിതം സൗഭാഗ്യ പൂർണമാകില്ല. ഭർത്താവ് അല്ലെങ്കിൽ സന്താനങ്ങൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാരിൽ ഭൂരിപക്ഷവും.

തൃക്കേട്ട;
തൃക്കേട്ട നക്ഷത്രത്തിന്റെ അവസാന പാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. ഇവരുടെ വൈവാഹിക ജീവിതം സന്തോഷ പ്രദമായിരിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവരായിരിക്കും. അഭിപ്രായ ഭിന്നതകൾ നിറഞ്ഞതായിരിക്കും. സന്താനപരമായ ക്ലേശങ്ങളും ഇവരെ അലട്ടികൊണ്ടിരിക്കും. അനാരോഗ്യവും മനക്ലേശവും ഒരു നിഴൽ പോലെ ഇവെരെ പിന്തുടർന്നു കൊണ്ടിരിക്കും.

പൂയം;
പൂയം നക്ഷത്രക്കാർ ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരായതു കൊണ്ട് വഞ്ചിക്കപ്പെടുവാൻ ഇടയുണ്ട്. വിവാഹ ജീവിതം ഐശ്വര്യപ്രദമായിരിക്കില്ല . ശാന്തമായൊരു കുടുബ ജീവിതം ഇവർക്ക് അന്യമായിരിക്കും. ഭാര്യയിൽ സംശയം വച്ച് പുലർത്തുന്ന ഭർത്താവായിരിക്കും ഇവർക്ക് വന്നുചേരുക. കുടുംബകലഹവും ഭർതൃദുരിതവും അനുഭവിക്കേണ്ടി വരുന്നു.

ചതയം;
ചതയം നക്ഷത്രക്കാർ അന്യരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരും ആദർശശാലികളുമായിരിക്കും. ദാമ്പത്യ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഭർതൃ ദുരിതം അനുഭവിക്കേണ്ടി വരും. ഇവർ മുൻകോപം നിയന്ത്രിക്കേണ്ടതാണ്.

ആയില്യം;
ആയില്യം നക്ഷത്രക്കാർ സ്വതന്ത്ര ബുദ്ധികളായിരിക്കും. നല്ല വിവാഹ ബന്ധം വന്നു ചേർന്നാലും ശാന്തിയും സമാധാനവും ഉണ്ടാകണെമെന്നില്ല. ദാമ്പത്യ ജീവിതത്തിൽ സുഖം അനുഭവിക്കുന്നവർ വിരളമാണ്. അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. വിവാഹമോചനമോ ഭർതൃ ദുരിതമോ അനുഭവിക്കുവാൻ സാദ്ധ്യതയുണ്ട്.

ചിത്തിര;
ചിത്തിര നക്ഷത്രക്കാർ വിശാല മനസ്ഥിതിക്കാരാണെന്ന് തോന്നുമെങ്കിലും സങ്കുചിത മനസ്ഥിതി പുലർത്തുന്നവരാണ്. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ അപാകതകൾ കണ്ടുവരുന്നു. ഭർതൃദുരിതത്താൽ ഈ നക്ഷത്രക്കാർക്ക് പല ദുഖങ്ങളും നേരിടേണ്ടി വരാം.

തിരുവാതിര;
തിരുവാതിര നക്ഷത്രക്കാർ ഈശ്വരവിശ്വാസികളാണ്. അന്യരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുവാൻ സമർത്ഥരാണ്. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ കണ്ടുവരുന്നു. സന്താനസംബന്ധമായ ദുരിതങ്ങൾ മനസമാധാനം നഷ്ടപെടുത്തി കൊണ്ടിരിക്കും. ഭർത്താവിൽ നിന്നോ ഭർതൃ ബന്ധുക്കളിൽ നിന്നോ കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. മനസ്സിൽ അശാന്തി നിറയും.

കാർത്തിക;
കാർത്തിക നക്ഷത്രക്കാരുടെ ജീവിതം ദുരനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും. സന്താനക്ലേശവും ഇവരെ അലട്ടികൊണ്ടിരിക്കും. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ്.

അതേസമയം ഒരു നക്ഷത്രത്തിൽ ജനിച്ചതു കാണ്ട് മാത്രം മേൽ സൂചിപ്പിച്ച അനുഭവങ്ങൾ പൂർണമായി ഉണ്ടാകണമെന്നില്ല. ജനിച്ച സമയത്തിനും പ്രാധാന്യമുണ്ട്. ജാതക പ്രകാരം ഏഴാം ഭാവം, ഏഴാം ഭാവാധിപൻ, കളത്ര കാരകൻ ഇവർ ബലവാന്മാരായാൽ ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ വന്നുചേരും.

(കടപ്പാട് )

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

5 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

5 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

6 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

6 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

6 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

7 hours ago