കട്ടപ്പന: കേരളത്തിലെ സഹകരണ അഴിമതിയ്ക്ക് മറ്റൊരു രക്തസാക്ഷി കൂടി. സഹകരണ നിക്ഷേപകൻ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്‌തു. കട്ടപ്പന സ്വദേശി മുളങ്ങാശ്ശേരിയിൽ സാബുവാണ് കട്ടപ്പന ഗ്രാമവികസന സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയത്. നിക്ഷേപം തിരികെ ചോദിച്ച് സാബു ഇന്നലെ ബാങ്കിലെത്തിയിരുന്നു.
തന്റെ മരണത്തിന് കാരണം ബാങ്ക് സെക്രട്ടറിയും രണ്ട് ജീവനക്കാരുമാണെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതകാലം കൊണ്ട് സമ്പാദിച്ച മുഴുവൻ സമ്പാദ്യവും ബാങ്കിൽ നിക്ഷേപിച്ചെന്നും ഭാര്യയുടെ ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും കുറിപ്പിലുണ്ട്. പണം ചോദിച്ചെത്തിയ തന്നെ ബാങ്ക് ജീവനക്കാർ അപമാനിക്കുകയും പിടിച്ചുതള്ളുകയും അസംഭ്യം പറയുകയും ചെയ്തതായി ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.
കേരളത്തിലെ സഹകരണ മേഖലയിലെ പ്രതിസന്ധിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സാബുവിന്റെ ആത്മഹത്യ. നിരവധി സഹകരണ ബാങ്കുകൾ നിക്ഷേപത്തട്ടിപ്പും അഴിമതിയും കാരണം പ്രതിസന്ധിയിലാണ്. ആയിരക്കണക്കിന് ചെറുകിട നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം തിരിച്ചുകിട്ടാത്ത സാഹചര്യമുണ്ട്. കുടുംബത്തിലെ വിവാഹം ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കാണ് പണം ലഭിക്കാത്ത അവസ്ഥയുള്ളത്. കരുവന്നൂർ, കണ്ടല തുടങ്ങിയ ബാങ്കുകളിൽ ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. ഇവിടങ്ങളിൽ നിക്ഷേപകരുടെ പരാതിയെ തുടർന്ന് കേന്ദ്ര ഏജൻസിയായ ഇ ഡി യുടെ ഇടപെടലും ഉണ്ടായിരുന്നു. കരുവന്നൂരിൽ ഉന്നത സിപിഎം നേതാക്കളും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളാണ്
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…