Despite being bankrupt, Pakistan blamed India; India responded like a rolling pin in the United Nations
ന്യൂഡൽഹി: സ്വന്തം രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ കാശില്ല. ആ അവസ്ഥയിലും ഇന്ത്യയിൽ എന്ത് നടക്കുന്നുവെന്നറിയാനാണ് പാകിസ്താന് താല്പര്യം. ഇപ്പോൾ ഐക്യരാഷ്ട്രസഭയിൽ പാകിസ്താന്റെ പരാമർശങ്ങൾക്ക് മുഖമടച്ച് മറുപടി പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പ്രതിനിധികൾ. മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താന്റെ ആരോപണങ്ങൾക്ക് ഉരുളക്കുപ്പേരിപോലെയാണ് ഇന്ത്യൻ പ്രതിനിധികൾ മറുപടി നൽകിയത്. പാക് പ്രതിനിധി ഹിന റബ്ബാനി ഖാർ രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്കെതിരെയായിരുന്നു വിമർശനമുന്നയിച്ചത്. ഇതിന് ചുട്ടമറുപടി തന്നെ ഇന്ത്യൻ പ്രതിനിധി സീമ പൂജാനി നൽകുകയും ചെയ്തു.
ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടാനാണ് പാകിസ്താൻ ഇപ്പോഴും ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ പ്രൊപ്പഗണ്ടകൾ പ്രചരിപ്പിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ മുന്നോട്ട് കൊണ്ടുവരാനാണ് പാകിസ്താൻ നേതാക്കൾ ശ്രമിക്കേണ്ടതെന്ന് ഇന്ത്യൻ പ്രതിനിധി സീമ തുറന്നടിച്ചു. പാകിസ്താനിൽ ന്യൂനപക്ഷത്തിനു നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെയും ഇന്ത്യ പ്രതികരിച്ചു. പാകിസ്താനിലെ ക്രിസ്ത്യൻ സമൂഹം നേരിടുന്ന അവസ്ഥയെക്കുറിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇസ്ലാമിലേക്ക് നിർബന്ധിച്ച് മതം മാറ്റുന്നതിനെതിരെയും ഇന്ത്യൻ പ്രതിനിധികൾ വിമർശിച്ചു.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…