Sunday, June 16, 2024
spot_img

അധികാരം ഇല്ല എങ്കിലും സുഖിക്കണം ;ആ പണി ഇനി വേണ്ട

ന്യൂഡല്‍ഹി: എം.പിമാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ്‌. നേതാവുമായ എച്ച്‌.ഡി. ദേവെ ഗൗഡയ്‌ക്ക്‌ അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും വിതൽ ഭായ് പട്ടേൽ ഹൗസിലെ എം പി മാർക്കുള്ള മുറികൾ ഒഴിഞ്ഞിട്ടില്ല . മുൻ എം പി മാർ ലോക്‌സഭയുടെ കാലാവധി അവസാനിച്ച്‌ പരമാവധി ഒരു മാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്നാണു ചട്ടം.മുൻപും ഇത് നടപ്പാക്കിയിട്ടുണ്ട് .കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേവെ ഗൗഡ തോറ്റിരുന്നു. മുന്‍ പ്രധാനമന്ത്രിയെന്ന പരിഗണന വച്ച്‌ സഫ്‌ദര്‍ജംഗ്‌ ലെയിനിലെ ബംഗ്ലാവില്‍ താമസം തുടരാന്‍ ദേവെ ഗൗഡയെ അനുവദിച്ചിട്ടുണ്ട്‌. ദേവഗൗഡ ഔദ്യോഗിക വസതിയും ഗസ്റ്റ് ഹൗസും ഒരുമിച്ച്‌ ഉപയോഗിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം.

Related Articles

Latest Articles