കോട്ടയം: പിണറായി വിജയന്‍ കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന്‍ ദേവന്‍. സൈബര്‍ സഖാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് 2017ല്‍ തന്നെ പിണറായി തെളിയിച്ചിരുന്നു. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ അഭിപ്രായമാണിതെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
അതേസമയം തന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ‘ കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍… നടന്‍ ദേവന്‍’. ഇതാണ് അദ്ഭുതകരമായ ആ പോസ്റ്റ്. ഈ പോസ്റ്റ് പ്രചരിക്കാന്‍ തുടങ്ങിയ ശേഷം പത്തുനൂറ് ഫോണ്‍ കോളുകളാണ് തനിക്ക് വന്നത്. പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്. കാരണം അവര്‍ക്കു എന്നെ അറിയാം. അറിയാത്തതു നിങ്ങള്‍ കുട്ടി സഖാക്കള്‍ക്കല്ലേയെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ എന്ന ഒരു പരിവേഷം കൂടി എനിക്ക് ഉണ്ട്. സിനിമ നടനാകുന്നതിനു മുന്‍പേ രാഷ്ട്രീയക്കാരനായ ഒരു എളിയവനാണ് താനെന്നും ഒരുപക്ഷെ നിങ്ങളില്‍ പലരും ജനിച്ചിട്ടുകൂടി ഉണ്ടാവില്ല അന്നെന്ന് ‘പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമ പിള്ളേരെ’ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ ദേവന്‍ കുറിച്ചു. നടൻ ദേവൻ” എന്ന പേരിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.
കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ…
ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…