Categories: KeralaSabarimala

ഭക്തർ മല ചവിട്ടരുത്; ദേവസ്വം ബോർഡ്

തിരുവനന്തപുരം: കേരളത്തിൽ കൊറോണ രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ശബരിമല മാസപൂജയ്ക്ക് ഭക്തർ ആരും എത്തരുതെന്ന അഭ്യർഥനയുമായി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകൾ സന്നിധാനത്ത് നടക്കുമെന്നും ബോർഡ് അറിയിച്ചു. അഭ്യർത്ഥന ഭക്തജനങ്ങൾ കൈകൊള്ളുകയും മാസപൂജയ്ക്കായി ശബരിമലയിലേക്ക് വരുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു വ്യക്തമാക്കി.

വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സന്ദർഭമാണ്. അതിനാൽ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇങ്ങനെയൊരു തീരുമാനം മാത്രമേ കൈകൊള്ളനാകൂ. ഭക്തജനങ്ങൾ തങ്ങളോട് സഹകരിക്കണം. ഭക്തജനങ്ങളെത്തിയാൽ തടയുകയില്ല. അന്യസംസ്ഥാനത്തു നിന്നും ഭക്തരെത്തുന്നത് ഒഴിവാക്കാൻ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ മുന്നറിയിപ്പ് പരസ്യം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

56 mins ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

1 hour ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

2 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

2 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

3 hours ago