ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തി ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന പേരില്‍ വക്കീല്‍ നോട്ടീസ് അയക്കുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം. ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്സ്ത് സെന്‍സിന്റെ ഉദ്യോഗസ്ഥന് ശുഭം ദുബെ എന്നിവരില്‍നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്. അതേസമയം പല കാര്യങ്ങള്‍ക്കും ദേശീയതയ്ക്കൊപ്പം നില്‍ക്കുന്ന ഒരു താരമാണ് അനുശ്രീ. അതുകൊണ്ട് തന്നെ ഇടതുപക്ഷക്കാര്‍ മാത്രമുളള ഗുരുവായൂര്‍ ക്ഷേത്രസമിതി താരത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചതാണെന്നും ആരോപണമുണ്ട്.
എന്നാൽ ഇവരുടെ പക്കലുള്ള ഇലക്ട്രോണിക് രേഖകള്‍ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനുമാണ് കോടതിയെ സമീപിക്കാന്‍ ഭരണസമിതി തീരുമാനിച്ചതെന്നാണ് ദേവസ്വത്തിന്റെ വാദം. അതേസമയം ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷന്‍ നടത്താനെന്ന വ്യാജേന അപേക്ഷ നല്കി ദേവസ്വത്തെ വഞ്ചിച്ച് കച്ചവടലക്ഷ്യത്തോടെ പരസ്യ ചിത്രീകരണം നടത്തുകയായിരുന്നുവെന്നും ദേവസ്വം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…