കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. സംഭവം വെറും കുടുംബപ്രശ്നം മാത്രമായി കാണാൻ കഴിയില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം പരാതി നല്കിയ കുട്ടിക്ക് അമ്മ ചില മരുന്നുകള് നല്കിയിരുന്നെന്നും ഈ മരുന്നുകള് കണ്ടെത്തിയെന്നും പ്രോസിക്യൂഷന് കോടതിയിൽ അറിയിച്ചു. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോൾ മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനു നിർദേശം നൽകിയിരുന്നു. ഇതും കൂടി പരിശോധിച്ചാകും കോടതി ഇനി ജാമ്യാപേക്ഷയിൽ വിധി പറയുക.
കേസിൽ നെയ്യാറ്റിൻകര പോക്സോ കോടതി അമ്മയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും നാലു കുട്ടികളുടെ മാതാവായ തന്നെ ഭർത്താവ് ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും പിന്നീട് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു. വിവാഹമോചനം നേടാതെയാണ് ഇയാൾ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് എന്ന് വ്യക്തമായിരുന്നു.
പതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ പോക്സോ കേസ് ചുമത്തി ജയിലിലടച്ചതോടെയാണ് സംഭവം വിവാദമായത്. ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തിന്റെ അന്വേഷണത്തിന്റെ ചുമതല ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിക്കുക്കാണ്. പിതാവു തല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും തന്നോടും സമാനമൊഴി നൽകാൻ നിർബന്ധിച്ചിരുന്നെന്നും പതിനൊന്നുകാരനായ മകൻ ഇതിനിടെ വെളിപ്പെടുത്തിയിരുന്നു. അമ്മയെ ജയിലിൽ അടയ്ക്കുമെന്നു പലവട്ടം പറഞ്ഞിരുന്നതായും കുട്ടി സാമൂഹിക പ്രവർത്തകരോടു പറഞ്ഞിട്ടുണ്ട്.
പതിമൂന്നുകാരന്റെ പീഡന പരാതിയിൽ മാതാവിനെതിരെ ഡിസംബർ 18 നാണ് കടയ്ക്കാവൂർ പൊലീസ് പോക്സോ കേസെടുത്തത്. പതിനേഴും പതിനൊന്നും പതിമൂന്നും വയസ്സുള്ള 3 ആൺമക്കളും 6 വയസ്സുള്ള മകളും ഇവർക്കുണ്ട്. പെരുംകുളം സ്വദേശിയായ ഭർത്താവ് വിദേശത്തു ജോലിക്കു പോയ ശേഷം നാട്ടിലെത്തുമ്പോഴെല്ലാം സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കളുടെ പരാതിയുണ്ട്. വിവാഹബന്ധം വേർപെടുത്താതെ 2019 ൽ ഇയാൾ മറ്റൊരു വിവാഹം കഴിച്ചു താമസം മാറ്റി. മൂന്നാമത്തെ മകനൊഴികെ കുട്ടികളെ ബലമായി വിദേശത്തേക്കു കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ മകനിൽ നിന്നു പീഡനവിവരം അറിഞ്ഞ പിതാവ് കുട്ടിയുമൊത്തു നാട്ടിലെത്തി പരാതി നൽകിയെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ ഭർത്താവിന്റെ പണസ്വാധീനത്തിനു വഴങ്ങിയാണു കടയ്ക്കാവൂർ പൊലീസിന്റെ നടപടിയെന്നാണു യുവതിയുടെ ബന്ധുക്കള് പറയുന്നത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…