ശബരിമല ശ്രീ ധർമ്മ ശാസ്താക്ഷേത്രം
പന്തളം : ശബരിമലയുടെ പൈതൃകവും ആചാരങ്ങളും സംരക്ഷിക്കുന്നതിനും ക്ഷേത്രവികസനം സാധ്യമാക്കുതും ലക്ഷ്യമിട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22-ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും. ‘വിശ്വാസത്തോടൊപ്പം വികസനം’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന സംഗമത്തിൽ ഭക്തജനങ്ങളും വിവിധ സമുദായ സംഘടനകളും പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.
സെമിനാർ, ഭക്തജന സംഗമം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതൽ 1 മണി വരെ പന്തളം നാനാക് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സെമിനാറിൽ ശബരിമലയുടെ വിശ്വാസം, വിശ്വാസത്തോടൊപ്പം വികസനം, ശബരിമയുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങൾ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് വൈകുന്നേരം 3 മണിക്ക് സ്വാമി അയ്യപ്പൻ നഗറിൽ ഭക്തജന സംഗമം നടക്കും.
ശബരിമലയുടെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സംഗമം ഊന്നിപ്പറയുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും സന്ന്യാസി വര്യന്മാരും,വികസനം,സുരക്ഷാ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദരും ഭക്തരും സംഗമത്തിൽ പങ്കെടുക്കും.
ശബരിമലയുടെ വിശ്വാസം, ആചാരം, പൈതൃകം എന്നിവ സംരക്ഷിക്കുന്നതിനും ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ സംഗമം സഹായകമാകുമെന്നാണ് കരുതുന്നത്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…