Devikulam Former MLA
ഇടുക്കി: സിപിഎമ്മിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷം. പാർട്ടി ജില്ലാ സമ്മേളനത്തിൽ പാർട്ടിയുമായും നേതാക്കളുമായുള്ള ഭിന്നതകൾ തുറന്നു കാട്ടി എസ്.രാജേന്ദ്രൻ (Devikulam Former MLA S Rajendran) ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും അയച്ച കത്ത് പുറത്ത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ അറിയിച്ചപ്പോൾ എം.എം.മണി അപമാനിച്ചതായി കത്തിൽ പറയുന്നു.
ഭാര്യയേയും അച്ഛനേയും അമ്മയേയും കുടുംബത്തേയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിർദേശം. എം.എം.മണി സമ്മേളനങ്ങളിൽ പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിന്നത്. എം.എം.മണിക്ക് പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.ശശിയും തന്നെ അപമാനിച്ചുവെന്ന് എസ്.രാജേന്ദ്രന്റെ കത്തിൽ പറയുന്നു. കെ.വി.ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചു.
അതേസമയം കെ.വി.ശശിയാണ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്. യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും കെ.വി.ശശി അപമാനിച്ചു. കെ.കെ.ജയചന്ദ്രൻ തന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മണി ആരോപിച്ചുവെന്നും, അങ്ങനെ ശ്രമിച്ചാൽ തന്റെ സ്വഭാവം മാറുമെന്നും എം.എം.മണി പറഞ്ഞതായി കത്തിൽ പറയുന്നു. ജാതിപ്പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി അംഗത്വത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും എസ്.രാജേന്ദ്രൻ കത്തിൽ പറയുന്നു. ജില്ലാ നേതൃത്വത്തിന് പലതവണ കത്ത് നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…