Tuesday, December 23, 2025

ശരണപാതയിലെ സേവന സംഘടനയ്ക്ക് താഴ് വീണു; ചിങ്ങപ്പുലരിയിൽ ഭക്തർക്ക് കാണാനായത് പൂട്ടിയിട്ട സന്നിധാനം ക്യാമ്പ് ഓഫീസ്!അഖില ഭാരത അയ്യപ്പ സേവാസംഘം ഓർമ്മയാകുന്നുവോ?

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എന്തിനും ഏതിനും ആശ്രയമായി നിസ്വാര്‍ഥ സേവനം കാഴ്ചവെയ്ക്കുന്ന അഖിലഭാരത അയ്യപ്പസേവാസംഘം പൂട്ടി. സന്നിധാനത്തെ ക്യാമ്പ് ഓഫീസിനാണ് താഴ് വീണത്. കഴിഞ്ഞ ഒരു വർഷക്കാലമായി ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ നിയമയുദ്ധം നടക്കുകയായിരുന്നു.

1945ല്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. വേലായുധന്‍പിള്ളയാണ് അഖിലഭാരത അയ്യപ്പസേവാസംഘം സ്ഥാപിച്ചത്. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സംഘം ഭക്തരുടെ ഒട്ടുമിക്ക ആവശ്യങ്ങളും നിറവേറ്റുന്ന ഒരു വലിയ പ്രസ്ഥാനമായി മാറിയിരുന്നു. അയ്യപ്പസേവ സംഘത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു എമര്‍ജന്‍സി സ്ട്രെച്ചര്‍ സര്‍വീസ്. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം, ചരല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ 24 മണിക്കൂറും വോളന്റിയര്‍മാര്‍ തീര്‍ഥാടകരുടെ സേവനത്തിനായി നിലയുറപ്പിച്ചിരുന്നു.

Related Articles

Latest Articles