Monday, April 29, 2024
spot_img

നെതർലൻഡ്‌സും മാന്ദ്യത്തിലേക്ക്! പണപ്പെരുപ്പവും പലിശനിരക്കും കയറ്റുമതിയെയും ചെലവിനെയും താളം തെറ്റിക്കുന്നു; സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്

പണപ്പെരുപ്പവും നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങളും ഈ വർഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കയറ്റുമതിയും, ഗാർഹിക ചെലവുകളും കുറഞ്ഞതിനെത്തുടർന്ന് നെതെർലാൻഡ്‌സിന്റെ സമ്പദ് വ്യവസ്ഥ പിന്നോട്ട് പോയിരിക്കുകയാണ്. നെതർലാൻഡ്സ് മാന്ദ്യത്തിലേക്ക് വീണതായി രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് ഓഫീസ് റിപ്പോർട്ട് ചെയ്തു.

വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 0.4 ശതമാനം ചുരുങ്ങിയതിന് ശേഷം രണ്ടാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് നെതർലാൻഡ്സ് റിപ്പോർട്ട് ചെയ്തു. ആഗോള വ്യാപാരത്തിൽ വളരെക്കാലമായി നന്നായി പ്രകടനം നടത്തിയിരുന്ന നെതർലൻഡ്‌സ്‌ കോവിഡിന് ശേഷം തിരിച്ചു കയറിയിരുന്നെങ്കിലും വീണ്ടും വളർച്ച കുറയുകയായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്തതാണ് രാജ്യം നേടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് സൂചന.

Related Articles

Latest Articles