തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെതിേര സാമൂഹികമാധ്യമത്തില്‍ പ്രതികരിച്ചതിനു സഹപ്രതിയുടെ നേതൃത്വത്തില്‍ മുന്‍ വിദ്യാര്‍ഥികള്‍ക്കു മര്‍ദനം. യൂണിവേഴ്‌സിറ്റി കോളേജില്‍ ടി.സി. വാങ്ങാനെത്തിയ രണ്ടുപേരെയാണ് സംസ്‌കൃത കോളേജില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. ഒരു വര്‍ഷം മുൻപ് പഠിച്ചിറങ്ങിയ തമലം സ്വദേശിക്കും ആര്യങ്കോട് സ്വദേശിക്കുമാണ് മര്‍ദനമേറ്റത്.
യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത്, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് എന്നീ കേസുകളില്‍ പ്രതിയായ നസീം ഏതാനും ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞദിവസം ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പരീക്ഷത്തട്ടിപ്പ് തന്റെ കഴിവാണെന്ന തരത്തില്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഇതിനെതിേര വന്ന പ്രതികരണങ്ങളെ പിന്തുണച്ച് ആര്യങ്കോട് സ്വദേശിയായ മുന്‍ വിദ്യാര്‍ഥിയും എത്തിയിരുന്നു. ഇതു ചോദിച്ചാണ് കത്തിക്കുത്ത് കേസില്‍ നസീമിന്റെ കൂട്ടുപ്രതിയായിരുന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ ഇവരെ മര്‍ദിച്ചത്.
ഇതില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മൊഴിയെടുക്കാന്‍ പോലീസ് ജനറല്‍ ആശുപത്രിയിലെത്തിയെങ്കിലും മര്‍ദനമേറ്റവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി തങ്ങള്‍ക്കു പരാതിയില്ലെന്ന് അറിയിച്ചു.
തമലം സ്വദേശിക്കാണ് കൂടുതല്‍ മര്‍ദനമേറ്റത്. സംഘംചേര്‍ന്നു മര്‍ദിച്ചശേഷം സംസ്‌കൃത കോളേജിലുണ്ടായിരുന്നവര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവര്‍ പരാതിനല്‍കാന്‍ ആലോചിച്ചെങ്കിലും വീണ്ടും ഭീഷണികളുണ്ടായതോടെയാണ് പോലീസില്‍ പരാതിനല്‍കാതെ പിന്‍വലിഞ്ഞതെന്നാണ് സൂചന. മുന്‍ എസ്.എഫ്.ഐ. നേതാവായ നസീം പി.എസ്.സി. പരീക്ഷത്തട്ടിപ്പില്‍ മൂന്നാംപ്രതിയും യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ രണ്ടാംപ്രതിയുമാണ്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…