Saturday, December 13, 2025

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഒരുങ്ങി ലണ്ടനിലെ ഭക്തർ; ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നാളെ വിപുലമായ പരിപാടികൾ!

ലണ്ടൻ: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. മലയാളക്കരയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ പോലും അമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കാൻ ഭക്തരുണ്ട്. ലണ്ടനിലെ ന്യൂഹാംമാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഇത്തവണയും പൊങ്കാല സമർപ്പണം നടക്കും. ലണ്ടനിൽ അർപ്പിക്കുന്ന 17-ാമത് ആറ്റുകാൽ പൊങ്കാലയാണ് നാളെ നടക്കുക.

ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക് ആണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിരവധി വര്‍ഷങ്ങളായി നേതൃത്വം നല്‍കിപ്പോരുന്നത്. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാകും പൊങ്കാലക്ക് തുടക്കം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക്.

Related Articles

Latest Articles