Sunday, May 12, 2024
spot_img

‘അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുൽ സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല’; വിമർശനവുമായി ഷെഹ്സാദ് പൂനവാല

ദില്ലി: വാരാണസിയിലെ ജനങ്ങളെ മോശമായി ചിത്രീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല. അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുലിനെ പോലെയുള്ള ആളുകൾ സാധാരണക്കാരായ സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസ് പാർട്ടി കുടുംബത്തിലെ യുവരാജാവിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. പ്രധാനമന്ത്രിയെ എതിർക്കുന്നതിന് വേണ്ടി പൊതുജനങ്ങളേയും അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ്. രൺദീപ് സുർജേവാല പൊതുജനങ്ങളെ രാക്ഷസ് എന്ന് വിളിക്കുന്നു. ഇപ്പോൾ രാഹുൽ വാരാണസിയിലെ ജനങ്ങളെ മയക്കുമരുന്നിന് അടിമകളായി ചിത്രീകരിക്കുന്നു. ഇപ്പോഴും അധികാരത്തിന്റെ ലഹരിയിൽ കഴിയുന്ന ഇക്കൂട്ടർ സാധാരണക്കാരായ ജനങ്ങളെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. കോൺഗ്രസുകാർ അങ്ങേയറ്റം നിരാശയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഈ പരാമർശങ്ങൾ വ്യക്തമാക്കുന്നത്.

അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചും സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്തുമെല്ലാം പ്രധാനമന്ത്രി എത്രത്തോളം തങ്ങളെ സഹായിച്ചുവെന്ന് ഭാരതത്തിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. യുവാക്കൾ പ്രധാനമന്ത്രിയാൽ സ്വാധീനിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് രാഹുൽ ഇവരോടെല്ലാം ദേഷ്യത്തോടെ പെരുമാറുന്നത്. ഉത്തർപ്രദേശിലെ യുവാക്കളെ വിശേഷിപ്പിക്കാൻ രാഹുൽ ഉപയോഗിച്ച പദം കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരന്ന് പോയിരുന്നുവെന്നും’ എന്ന് ഷെഹ്‌സാദ് പൂനവാല പറയുന്നു.

Related Articles

Latest Articles