ദില്ലി: രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം വീണ്ടും അനിശ്ചിതമായി നീട്ടി. നിലവില്‍ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ നിയന്ത്രണം നീട്ടിയതായാണ് ഡി.ജി.സി.എ (DGCI) ഉത്തരവിൽ പറയുന്നത്.
ഇന്ന് വരെയായിരിന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്നീട് പലതവണ പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സർവീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതൽ തന്നെ സ്പെഷൽ സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 45 രാജ്യങ്ങളിലേക്കു രാജ്യത്തുനിന്നു വിമാന സർവീസ് ഉണ്ട്.
ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച രാജ്യാന്തര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഫ്ലൈറ്റുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. 2020 ജൂലൈ മുതൽ സ്പെഷൽ സർവീസുകൾക്ക് അനുമതി നൽകിയിരുന്നു. കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത് പരിഗണിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണം നീട്ടുകയായിരുന്നു.

