Monday, June 17, 2024
spot_img

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂലൈ ഏഴിന്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജൂലൈ ഏഴിന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.

കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജൂലൈ ഏഴിന് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 14 ആണ്. പരാതികള്‍ [email protected] വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC Talks with Cops എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Related Articles

Latest Articles