Tuesday, October 13, 2026

ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കേസ്; മത്സ്യക്കടയുടെ പേരില്‍ 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതി

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ പോലീസ് കേസെടുത്തു. വഞ്ചനാക്കുറ്റത്തിനാണ് ധർമ്മജനെതിരെ പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 43 ലക്ഷം രൂപ വാങ്ങുകയും എന്നാൽ മത്സ്യം നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.

പരാതിയില്‍ സത്യമുണ്ടെന്ന് മനസിലായതിനെ തുടര്‍ന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ധര്‍മ്മജന്‍ പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അയാൾ പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു.

നിലവിൽ എറണാകുളം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ധര്‍മ്മജന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ധര്‍മ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ കൈക്കൊള്ളുക.

Related Articles

Latest Articles