Thursday, May 9, 2024
spot_img

വീട് കുത്തിത്തുറന്ന് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ

തിരുവനന്തപുരം: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 50ൽ അധികം മോഷണ കേസുകളിലെ പ്രതിയാണ് റഖീസ് ഖാൻ.

നേമം പൊലീസാണ് ഇയാളെ പിടികൂടിയത്. നേമം വട്ടിയൂർക്കാവ്, വലിയതുറ, പൂന്തുറ, പേരൂർക്കട, പൂജപ്പുര, വഞ്ചിയൂർ, കന്റോൺമെന്റ്, കോവളം, ഫോർട്ട്, മലയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിലായി ഭവന ഭേദനം, കവര്‍ച്ച ബൈക്ക് മോഷണം എന്നീ കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്.

മാത്രമല്ല സമാന രീതിയിലുള്ള മോഷണങ്ങൾ മറ്റെവിടെയെങ്കിലും ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Related Articles

Latest Articles