അഷ്കർ
തിരുവനന്തപുരം : പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിന് പിന്നാലെ, മുഖ്യപ്രതി അഷ്കറിന്റെ മുൻകാല ക്രിമിനൽ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പുറമേയ്ക്ക് സ്നേഹം നടിക്കുകയും ഒടുവിൽ ജീവനൊടുക്കാൻ പോലും മടിക്കാത്ത ക്രൂരത കാട്ടുകയും ചെയ്യുന്ന ‘സൈലന്റ് കില്ലർ’ ആണ് അഷ്കർ എന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബവും നാട്ടുകാരും സാക്ഷ്യപ്പെടുത്തുമ്പോൾ, പ്രതിക്ക് മുൻകാലങ്ങളിൽ പോലീസ് വഴിവിട്ട സഹായങ്ങൾ നൽകിയിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
തന്റെ മകളെയും അഷ്കർ സമാനമായ രീതിയിൽ മരണവക്കിൽ എത്തിച്ചിരുന്നു എന്ന് വെളിപ്പെടുത്തി അഷ്കറിന്റെ ആദ്യഭാര്യയുടെ അമ്മ മാധ്യമങ്ങൾക്ക് മുന്നിലെത്തി. വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ മകളെ അഷ്കർ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അവർ പറയുന്നു. മകളുടെ തല ശുചിമുറിയിലെ ക്ലോസറ്റിലും ഭിത്തിയിലും ഇടിച്ചു പരിക്കേൽപ്പിച്ചു. മർദ്ദനമേറ്റ് ബോധരഹിതയായി വീണ മകളെ കെട്ടിത്തൂക്കി കൊല്ലാൻ പോലും പ്രതിയും കുടുംബവും ശ്രമിച്ചതായും, അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് അന്ന് മകൾ രക്ഷപ്പെട്ടതെന്നും അവർ വെളിപ്പെടുത്തി. ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഈ പെൺകുട്ടി 13 മാസത്തോളം കോമ അവസ്ഥയിലായിരുന്നു. തുടർന്ന് മാസങ്ങളോളം വെന്റിലേറ്ററിലും കഴിഞ്ഞു. ഓർമ്മശക്തി തിരികെ ലഭിച്ചിട്ട് പത്തുമാസം മാത്രമായ പെൺകുട്ടി ഇപ്പോഴും കിടപ്പിലാണ്.
ഈ അതിക്രമങ്ങൾക്കെല്ലാം അഷ്കറിന് പോലീസിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു എന്ന ആരോപണമാണ് ഈ കേസിൽ നെടുമങ്ങാട് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്നത്. അഷ്കറിന്റെ മർദ്ദനത്തിനെതിരെ പലതവണ പോലീസിൽ പരാതി നൽകിയിട്ടും നെടുമങ്ങാട് പോലീസ് അത് പൂർണ്ണമായും അവഗണിക്കുകയായിരുന്നു എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പോലീസ് വണ്ടി ഓടിച്ചിരുന്ന പരിചയം വെച്ച് ഉദ്യോഗസ്ഥർ എപ്പോഴും അഷ്കറിന്റെ പക്ഷത്തായിരുന്നുവെന്നും, സ്വാധീനമുപയോഗിച്ച് പ്രതി കേസ് ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും അവർ പറയുന്നു. പോലീസിൽ നിന്ന് നീതി ലഭിക്കാതെ വന്നതോടെ വനിതാ കമ്മീഷനെ വരെ സമീപിക്കേണ്ടി വന്നതായും ആദ്യഭാര്യയുടെ അമ്മ വ്യക്തമാക്കി.
ഒന്നര വയസ്സുകാരന്റെ കൊലപാതകത്തോടെ അഷ്കറിന്റെ പൈശാചിക മുഖം പുറത്തുവരുമ്പോൾ, ആദ്യഭാര്യയുടെ കുടുംബം നൽകിയ പരാതികളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. അഷ്കറിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും, പ്രതിക്ക് പോലീസിൽ നിന്നും ലഭിച്ച വഴിവിട്ട സഹായങ്ങളെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…