Celebrity

കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞോ? നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചോ? നടി ദിവ്യ ഉണ്ണിയ്ക്ക് പറയാനുള്ളത്…

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യ പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം നായികയായും സഹോദരിയായുമെല്ലാം ദിവ്യ ഉണ്ണി തിളങ്ങി.

ഇതിനിടയിൽ അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത താരത്തിനെതിരെ എത്തിയ ആരോപണമായിരുന്നു കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞത്. ഒരു മുന്‍നിര നായിക നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും നടി വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വർഷങ്ങൾക്കിപ്പുറം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.

“അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാൻ. കാരണം കമന്റുകൾ തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ ശരിയാണ് അല്ലെെങ്കിൽ നമ്മൾ നമ്മളുടെ ഭാ​ഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാൻ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ല. ഞാൻ നെ​ഗറ്റീവ് കമന്റുകൾ നോക്കാറുമില്ല”, എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോടായിരുന്നു നടിയുടെ പ്രതികരണം.

anaswara baburaj

Recent Posts

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…

11 mins ago

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

1 hour ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

2 hours ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

2 hours ago

ആ കട്ടിൽ കണ്ട് പനിക്കേണ്ട! കെജ്‌രിവാളിന് ചുട്ട മറുപടിയുമായി അമിത് ഷായും ബിജെപിയും

ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…

2 hours ago