Tuesday, December 23, 2025

വിലങ്ങാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

നാദാപുരം: കോഴിക്കോട് വിലങ്ങാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒരു വിദ്യാര്‍ഥി രക്ഷപ്പെട്ടു. വിലങ്ങാട് സാബുവിന്റെ മകള്‍ ആഷ്മില്‍ (14) കൂവ്വത്തോട് പേപ്പച്ചന്റെ മകന്‍ ഹൃദിന്‍ (22) എന്നിവരാണ് മരണപ്പെട്ടത്. ആഷ്മിലിന്റെ മാതാവ് മഞ്ജുവിന്റെ സഹോദരി മര്‍ലിനും കുടുംബവും കഴിഞ്ഞ ആഴ്ച്ചയാണ് ബംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ വിലങ്ങാട് പുഴയില്‍ കുളിക്കാനിറങ്ങിയത്.

മൂന്ന് കുട്ടി കളും മുങ്ങി പോവുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികള്‍ മരണമടയുകയായിരുന്നു

Related Articles

Latest Articles