Saturday, December 13, 2025

മറഡോണയെ ‘കൊന്നത് ‘ചികിത്സിച്ച ഡോക്ടർ? ആശുപത്രിയിലും, ഡോക്ടറുടെ വീട്ടിലും റെയ്ഡ്

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്‌ടര്‍ക്കെതിരെ കേസെടുത്തു. ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായാണ് പ്രമുഖ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഡോക്‌ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖം പ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നത്.

Related Articles

Latest Articles