Friday, May 3, 2024
spot_img

പ്ലാസ്റ്റിക് കപ്പുകൾ പഴംകഥയാകും; ഇനി മുതൽ ചായ മണ്‍കപ്പില്‍ കുടിക്കാം

ദില്ലി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ മണ്‍കപ്പില്‍ ചായ നല്‍കും. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏകദേശം നാനൂറോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ മണ്‍കപ്പിലാണ് നിലവില്‍ ചായ നല്‍കുന്നത്.ഭാവിയില്‍ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

Related Articles

Latest Articles