ദില്ലി: ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.
‘പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. അതൊരു ഡിജിറ്റൽ സ്ട്രൈക്ക് ആയിരുന്നു.’ ബംഗാളിൽ നടന്ന ബി.ജെ.പി. റാലിയിൽ സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു. “നമ്മള് വിശ്വസിക്കുന്നത് സമാധാനത്തിലാണ്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ ആണ് ഇഷ്ട്ടം. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള് അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന് ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതുവരെ വന്നിട്ടില്ലെന്ന് ഓര്‍ക്കുക.”
ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയതിലൂടെ ഇന്ത്യക്കാർക്ക് സ്വന്തം ആപ്പുകളുമായി മുന്നോട്ടുവരാനുളള വലിയൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിദേശ കമ്പനികളെ ആശ്രയിക്കുന്നത് ഇതുവഴി അവസാനിപ്പാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടിക ടോക്, യു.സി.ബ്രൗസർ, വി. ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയത്. ടിക് ടോക്കിന്റെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ ആയിരുന്നു. ടിക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത 200 കോടി ആളുകളില്‍ 30 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…