Friday, November 6, 2026

ആപ്പ് നിരോധനം, തുടക്കം മാത്രം.ഡിജിറ്റൽ സ്ട്രൈക്കിൻ്റെ ആരംഭം; രവിശങ്കർ പ്രസാദ്

ദില്ലി: ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.

‘പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. അതൊരു ഡിജിറ്റൽ സ്ട്രൈക്ക് ആയിരുന്നു.’ ബംഗാളിൽ നടന്ന ബി.ജെ.പി. റാലിയിൽ സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു. “നമ്മള്‍ വിശ്വസിക്കുന്നത് സമാധാനത്തിലാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ ആണ് ഇഷ്ട്ടം. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതുവരെ വന്നിട്ടില്ലെന്ന് ഓര്‍ക്കുക.”

ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയതിലൂടെ ഇന്ത്യക്കാർക്ക് സ്വന്തം ആപ്പുകളുമായി മുന്നോട്ടുവരാനുളള വലിയൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിദേശ കമ്പനികളെ ആശ്രയിക്കുന്നത് ഇതുവഴി അവസാനിപ്പാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിക ടോക്, യു.സി.ബ്രൗസർ, വി. ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയത്. ടിക് ടോക്കിന്റെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ ആയിരുന്നു. ടിക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത 200 കോടി ആളുകളില്‍ 30 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു.

Related Articles

Latest Articles