Digvijay Singh withdraws from Congress president election. Tharoor-Kharge fight for the post of President.
ദില്ലി :കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ദിഗ് വിജയ് സിംഗ് പിൻമാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി തരൂർ-ഖാർഗെ പോരാട്ടം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ദിഗ് വിജയ് സിംഗ് പിൻമാറിയപ്പോൾ മല്ലികാർജുന ഖാർഗെ നാമനിർദേശ പത്രിക നൽകി. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള പോരാട്ടം ഖാർഗെയും ശശി തരൂരും തമ്മിലാകും. മനീഷ് തിവാരിയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ജി23 സംഘത്തിൽ നിന്ന് അവസാന നിമിഷം ആരും പത്രിക നൽകിയില്ലെങ്കിൽ ഖാർഗെയോ തരൂരോ പ്രസിഡന്റ് ആകുമെന്ന് ഉറപ്പായി.
രാജസ്ഥാൻ മുഖ്യമന്ത്രി ആയിരുന്ന അശോക് ഗെഹ്ലോട്ടിനെ ആണ് ഹൈക്കമാൻഡ് ഔദ്യോഗിക സ്ഥാനാർഥിയായി ആദ്യം കണ്ടുവെച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി കസേരയിൽ നിന്നിറങ്ങാൻ ഗെഹ്ലോട്ട് മടി കാണിച്ചതോടെ ദിഗ് വിജയ് സിംഗിലേക്ക് ഹൈക്കമാൻഡ് തിരിഞ്ഞു. നാമനിർദേശ പത്രിക ദിഗ് വിജയ് സിംഗ് കൈപ്പറ്റുകയും ചെയ്തിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…