നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത് ആഘോഷമാക്കി ഫാൻസ്. ദിലീപിന്റെ വീടിന് മുൻപിൽ ആരാധകൻ ലഡു വിതരണം ചെയ്തു.
ജാമ്യം ലഭിച്ചതോടെ ദിലീപിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഫാന്‍സ് പേജുകളിലെല്ലാം ഇത് പ്രകടമാണ്. ദൈവം വലിയവനാണ് എന്നാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ പ്രതികരിച്ചത്. ലോകായുക്തയെ വന്ധ്യംകരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല, ക്ഷീരമുള്ളോരകിടിന്‍ ചുവട്… ദിലീപ് തന്നെ, മാധ്യമ ധര്‍മം!- എന്നായിരുന്നു സംവിധായകന്‍ വ്യാസന്‍ കെപിയുടെ പ്രതികരണം.

