ദില്ലി: മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായിയെന്ന് സുപ്രീം കോടതി. ദില്ലിയിലെ മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളില്‍ തീയിടുന്നത് മൂലം ദില്ലിയില്‍ വായുമലിനീകരണം ഉയരുന്നതിനേക്കുറിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടല്‍ മാത്രമല്ല ദില്ലിയിലെ വായു മലിനീകരണത്തിന് കാരണമെന്നായിരുന്നു വിദഗ്ധര്‍ വിശദമാക്കിയത്. മനോഹരങ്ങളായ കാറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, അത് നമ്മുക്ക് ചെയ്യാനാവില്ല. നമ്മുക്ക് സൈക്കിള്‍ ഉപയോഗിക്കാം മോട്ടോര്‍ ബൈക്കല്ല എന്നും കോടതി നിരീക്ഷിച്ചു.
അയല്‍ സംസ്ഥാനങ്ങളിലെ തീയിടല്‍ മാത്രമല്ല വായുമലിനീകരണത്തിന് കാരണമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. വായുമലിനീകരണം കുറക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയെ അറിയിച്ചു.
ആരും മലിനീകരണം നിമിത്തം അസുഖബാധിതരാവരുതെന്നും അങ്ങനെ വന്നാല്‍ ഉത്തരവാദിത്തപ്പെട്ടവരേക്കൊണ്ട് മറുപടി പറയിക്കുമെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട് വ്യക്തമാക്കി.
അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…
കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…
ഭാരതത്തിന്റെ സാംസ്കാരിക കരുത്തും സർഗ്ഗാത്മക ഔന്നത്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.ഐ) ഗോവയിൽ ഗംഭീര തുടക്കമായി;…
കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…