ഇടുക്കി: മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഇടുക്കി പണിക്കന്‍കുടി സ്വദേശിനി സിന്ധു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . പണിക്കന്‍കുടി സ്വദേശിയായ ബിനോയിയുടെ വീട്ടിൽനിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്. സിന്ധുവിനെ കാണാതായെന്ന പരാതി യുവതിയുടെ അമ്മ പൊലീസില്‍ നല്‍കിയതിന് പിന്നാലെ ബിനോയി ഒളിവില്‍ പോവുകയായിരുന്നു.
പോലീസ് ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബിനോയിയുടെ വീട്ടില്‍നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ചുനോക്കുകയും ചെയ്തതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയിലെ വാടകവീട്ടിലായിരുന്നു സിന്ധു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളോടൊപ്പം ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മര്‍ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

