Monday, November 30, 2026

നോക്കുകൂലി കേരളത്തിന്റെ ശാപം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ച്‌ നീക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി കേരളത്തിനെ പറ്റി തെറ്റായ ധാരണകൾ പരത്തുന്നു.നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകർക്കുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടികാട്ടി.

ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമര്‍ശിച്ചു.
നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.

അതേസമയം നോക്കുകൂലി നിരീക്ഷണത്തിനും പരാതികൾ പരിഹരിക്കാനും ലേബർ കമ്മിഷണറേറ്റിൽ പ്രത്യേക സെൽ തുടങ്ങി. 155214, 1800 4255214 എന്നീ ടോൾ ഫ്രീ നമ്പരുകൾ വഴി പരാതി റജിസ്റ്റർ ചെയ്യാം. അമിത കൂലി കൈപ്പറ്റിയതു ശ്രദ്ധയിൽപ്പെട്ടാൽ പണം തിരികെ വാങ്ങിക്കൊടുക്കാൻ ലേബർ ഓഫിസർമാർ നടപടി സ്വീകരിക്കണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles