Kerala

‘വിവാഹ പന്തലില്‍ ഓടി നടന്നു, പകുതിയില്‍ അറിഞ്ഞു താനാണ് ആ കോടീശ്വരന്‍’; പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ദിനേഷ് കുമാർ

”അന്ന് ഒരൊറ്റയക്കത്തിനാണ് 12 കോടി രൂപ കൈവിട്ടുപോയത്. എന്നാല്‍ ആ വിഷമം ഇന്നലെ മാറി”. ഒരിക്കൽ കൈവിട്ടുപോയ ഭാഗ്യം ഇന്ന് അതെ കൈകളിൽ തന്നെ എത്തിയതിന്റെ സന്തോഷത്തിലാണ് ദിനേശ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൂജ ബമ്പര്‍ വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്യാണപന്തലിൽ ഓടിനടക്കുകയായിരുന്നു ദിനേശ്. ആ സമയത്ത് തന്നെ തനിക്കാണ് 12 കോടി അടിച്ചതെന്ന് ദിനേശിന് മനസിലായി. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടുപോലും പറഞ്ഞില്ല.

വിവാഹം കഴിക്കാന്‍ പോകുന്ന കൂട്ടുകാരന്‍ വിദേശത്ത് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. അതിനാല്‍ വിവാഹത്തിന്റെ മേല്‍നോട്ടമെല്ലാം വഹിച്ചത് ദിനേശാണ്. വിവാഹത്തിന് ശേഷം വൈകുന്നേരം ലോട്ടറി സെന്ററിലെത്തി ദിനേശ് കാര്യം പറഞ്ഞു. ആരോടും ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ഭാര്യയോട് സന്തോഷ വാര്‍ത്ത അവതരിപ്പിച്ചു. മക്കളും അറിഞ്ഞു. വൈകാതെ നാടും അറിഞ്ഞു.

12 കോടിയില്‍ നികുതികളെല്ലാം കിഴിച്ച് ആറ് കോടി 18 ലക്ഷം രൂപയാണ് ദിനേശിന് കിട്ടുക. എന്നാല്‍ ഇവിടെ ഒരു അധിക ഭാഗ്യം കൂടി ദിനേശിന് വന്നുചേരുന്നുണ്ട്. ഒരുകോടി രൂപ കൂടി അധിക സമാനമായി ലഭിക്കും. ലോട്ടറി സബ് ഏജന്റ് കൂടിയായ ദിനേശ് ഏജന്‍സി വ്യവസ്ഥയിലാണ് ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് ടിക്കറ്റ് എടുത്തത്. ഇതിന്റെ ബില്ലും ദിനേശിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്നിനാണ് സമ്മാനമടിച്ചത്. അതിനാലാണ് കമ്മീഷന്‍ തുകയായ ഒരു കോടി ഇരുപത് ലക്ഷം രൂപയും ദിനേശിന് ലഭിക്കുക. ടിക്കറ്റുകള്‍ കൂട്ടമായി വാങ്ങിയതിനാല്‍ ദിനേശ് സബ് ഏജന്റാണ് എന്നായിരുന്നു വിറ്റയാളുടെയും ധാരണ.

അതേസമയം, ഇത്ര വലിയ തുക കൊണ്ട് എന്താണ് പദ്ധതിയെന്ന ചോദ്യത്തിനും ദിനേശ് കുമാറിന് വ്യക്തമായ മറുപടിയുണ്ട്. ‘തുക കുറച്ചുനാളത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. നിലവിലെ ബിസിനസ്സുമായി തുടരും. ശുദ്ധരായ നാട്ടുകാരുണ്ട്. അവരെ സഹായിക്കണം. തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വീട്’ എന്ന് ദിനേശ് കുമാര്‍ പറഞ്ഞു. മാത്രമല്ല, പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും ദിനേശ് കുമാർ പറഞ്ഞു. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവരെ സഹായിക്കാനായി മാറ്റി വയ്‌ക്കും. സേവാഭാരതിയൂടെ സേവന പ്രവർത്തനങ്ങൾ ചെയ്യും. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവാഭാരതി നടത്തിയ സേവന പ്രവർത്തനങ്ങൾ എനിക്ക് അറിയാം. അതുകൊണ്ടുതന്നെ ഞാൻ നൽകുന്ന തുക അർഹതപ്പെട്ടവരിലേക്ക് എത്തുമെന്ന വിശ്വാസമുണ്ട്” എന്ന് ദിനേശ് കുമാർ പറഞ്ഞു.

നവംബർ 22-ാം തീയതിയാണ് ദിനേശ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും ടിക്കറ്റെടുത്തത്. 10 ടിക്കറ്റുകളിൽ ഒന്നായ JC 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടി അടിച്ചത്. സ്ഥിരമായി ലോട്ടറി എടുന്ന വ്യക്തിയാണ് താനെന്നും എല്ലാവരും ലോട്ടറി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപും 1,000 മുതൽ 50,000 വരെയുള്ള തുകകൾ ദിനേശിന് ലോട്ടറി അടിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

15 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago