Saturday, December 27, 2025

കോൺഗ്രസ്സ് സ്ഥാപകദിനത്തിൽ തന്നെ തിരിച്ചടി: ​ദിനേഷ് മോം​ഗിയയ്ക്കൊപ്പം മൂന്ന് എംഎല്‍എമാർ കൂടി ദേശീയതയുടെ പാതയിലേക്ക്

അമൃത്‌സര്‍: അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന കോൺഗ്രസ്സിന് കോൺഗ്രസ്സ് സ്ഥാപക ദിനത്തിൽ തന്നെ തിരിച്ചടി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയ്ക്ക് പിന്നാലെ പഞ്ചാബിലെ മൂന്ന് എംഎല്‍എമാർ ബിജെപിയില്‍ അംഗമായി.

ഇന്ത്യയ്ക്കായി 2003 ലോകകപ്പ് കളിച്ച ഓള്‍റൗണ്ടറാണ് പഞ്ചാബ് സ്വദേശിയായ മോംഗിയ. ദില്ലിയിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്.

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു അകാലിദള്‍ എംഎല്‍എയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും എന്നുറപ്പിച്ച നേതാവിന്റെ പാര്‍ട്ടി വിടലിൽ ആശങ്കയിലാണ് നേതൃത്വം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രതാപ് ബാജ്വയുടെ സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായ ഫത്തേഹ് ജങ് സിങ് ബജ്‌വ, ഹര്‍ഗോബിന്ദ്പുര്‍ എംഎല്‍എ ബല്‍വീന്ദര്‍ സിങ് എന്നിവരാണ് കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും പുറത്തുവന്ന എംഎല്‍എമാർ. ഇവർക്കൊപ്പം അകാലിദള്‍ എംഎല്‍എ റാണ ഗുര്‍മീത് സിങ്ങും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

Related Articles

Latest Articles