കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററും ജമ്മു കാശ്‌മീരിലെ കേന്ദ്രം നിയോഗിച്ച മദ്ധ്യസ്ഥനുമായിരുന്ന ദിനേശ്വർ ശർമ്മ അന്തരിച്ചു.1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമ്മ കേരള കേഡറിലാണ് തൻ്റെ സർവ്വീസ് ആരംഭിച്ചത്. ആലപ്പുഴ എ.എസ്.പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മലബാർ സെപ്ഷ്യൽ പൊലീസ് ഡെപ്യൂട്ടി കമാൻഡണ്ടൻ്, കോഴിക്കോട് റൂറൽ എഎസ്പി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് കൊല്ലം, തൃശ്ശൂർ ജില്ലകളിൽ എസ്.പിയായി ജോലി ചെയ്ത് ദിനേശ്വർ ശർമ്മ സംസ്ഥാന ഇൻലിജൻസ് ബ്യൂറോയിലും സേവനം അനുഷ്ഠിച്ചു. കാശ്‌മീരിലെ കലാപത്തിനെതിരെയും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെയും സമർത്ഥമായി ശർമ്മ കൈകാര്യം ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് പിന്നീട് 2017ൽ ജമ്മു കാശ്‌മീരിലെ മദ്ധ്യസ്ഥനായി ശർമ്മയെ കേന്ദ്രസർക്കാർ നിയമിച്ചത്. 1997ൽ ഇന്ത്യൻ പൊലീസ് മെഡലും 2003ൽ പ്രസിഡന്റിന്റെ പൊലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

