Thursday, January 1, 2026

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു ; വിടവാങ്ങിയത് യോദ്ധ, ഗന്ധർവ്വം തുടങ്ങിയ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച പ്രതിഭാശാലി

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. ഗാന്ധര്‍വ്വം അടക്കം ഏണ്ണം പറഞ്ഞ ചിത്രങ്ങള്‍ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ബോളിവുഡിലും ഇദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും, സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിന്‍റെ സഹോദരന്മാരാണ്. പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ മകനാണ്.

‘രോമാഞ്ചം’ എന്ന സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

1990ല്‍ രഘുവരനയെും സുകുമാരനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാഗ ഫിലിംസിനുവേണ്ടി ചെയ്ത വ്യൂഹമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീതം ശിവനാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി യോദ്ധ മാറി. പിന്നീട് ഡാഡി, ഗാന്ധര്‍വ്വം,നിര്‍ണ്ണയം തുടങ്ങിയ ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിനുപുറമെ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

സണ്ണി ഡിയോളിനെ നായികയാക്കി സോര്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് എട്ടോളം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.കൂടാതെ ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനും തന്റെ കരിയറിലെ വലിയ ബ്രേക്ക് നല്‍കിയതും സംഗീത് ശിവനാണ്‌.

Related Articles

Latest Articles