Friday, December 19, 2025

കാശ്മീർ ഫയൽസിൻ്റെയും ഗദ്ദാർ2 ൻ്റെയും വിജയത്തിൽ നിരാശ; അത്തരം സിനിമകൾ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു ! വിവാദ പരാമർശവുമായി ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ

കാശ്മീർ ഫയൽസ്, ദി കേരള സ്റ്റോറി, ഗദർ 2 തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച വൻ ജനപ്രീതിയിൽ താൻ അസ്വസ്ഥനാണെന്ന വിവാദ വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ, ഈ ചിത്രങ്ങളുടെ സംവിധായകർ ദോഷകരമായ കാര്യമാണ് ചെയ്യുന്നതെന്നും ഫ്രീ പ്രസ് ജേണലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ കാണുന്നില്ലെങ്കിലും സുധീർ മിശ്ര, ഹൻസൽ മേത്ത എന്നിവരെപ്പോലുള്ള സിനിമാപ്രവർത്തകർ തങ്ങൾ ചെയ്തുവരുന്ന ജോലികൾ തുടരണമെന്ന് നസീറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടു.

“ഇവർ ചെയ്യുന്നത് വളരെ ദോഷകരമാണ് എന്ന് ഇവർ മനസ്സിലാക്കാത്തത് എന്താണ് ? സത്യത്തിൽ കേരള സ്റ്റോറി, ഗദർ 2 തുടങ്ങിയ സിനിമകൾ ഞാൻ കണ്ടിട്ടില്ലെങ്കിലും അവർ എന്താണെന്ന് എനിക്കറിയാം. കാശ്മീർ ഫയൽസ് പോലുള്ള സിനിമകൾ വൻതോതിൽ പ്രചാരം നേടിയത് വിഷമകരമാണ്, അതേസമയം സുധീർ മിശ്ര, അനുഭവ് സിൻഹ, ഹൻസൽ മേത്ത എന്നിവർ അവരുടെ കാലത്തെ സത്യത്തെ ചിത്രീകരിക്കാൻ ശ്രമിക്കുന്ന സിനിമകൾ ജനങ്ങൾ കാണുന്നില്ല, പക്ഷേ ഈ ചലച്ചിത്ര പ്രവർത്തകർ ഹൃദയം നഷ്ടപ്പെടാതെ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുക.” നസീറുദ്ദീൻ ഷാ പറഞ്ഞു.

വിശാൽ ഭരദ്വാജിന്റെ ചാർളി ചോപ്രയാണ് നസീറുദ്ദീൻ അഭിനയിക്കുന്ന അടുത്ത ചിത്രം. സോണി ലൈവ് ഒറിജിനൽ സീരീസിൽ നസീറുദ്ദീനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ രത്‌ന പഥക് ഷായും അവരുടെ രണ്ട് മക്കളായ വിവാൻ ഷായും ഇമാദ് ഷായും അഭിനയിക്കും. ചന്ദൻ റോയ് സന്യാൽ, പ്രിയാൻഷു പൈനുലി, പൗളി ഡാം എന്നിവരും ചാർലി ചോപ്രയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അടുത്തിടെ അദ്ദേഹം മാൻ വുമൺ മാൻ വുമൺ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിരുന്നു. 25 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ രത്‌ന പഥക് ഷാ, തരുൺ ധനരാജ്ഗിർ, വിവാൻ ഷാ, സബ ആസാദ് എന്നിവരും ഈ ഹ്രസ്വചിത്രത്തിലും വേഷമിട്ടിരുന്നു

Related Articles

Latest Articles