CPM
തേവലക്കര: കൊല്ലത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയ്ക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയ്ക്ക് സസ്പെൻഷൻ. സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ചെന്ന യുവതിയുടെ പരാതിയിൽ തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെയാണ് സസ്പെൻഡ് ചെയ്തത്.
ഇടുക്കി സ്വദേശിനിയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്കെതിരെ പരാതി നൽകിയത്. സമൂഹമാധ്യമം വഴിയാണ് അനിൽ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെടുന്നതിൽ നിന്ന് യുവതിയെ പിന്തിരിപ്പിച്ച പാർട്ടി നേരിട്ട് അന്വേഷണം നടത്തുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞദിവസം പോക്സോ കേസിൽ ആലപ്പുഴ ചേർത്തലയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിരുന്നു. ചേർത്തല നഗരസഭ 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാൽ (58) ആണ് അറസ്റ്റിലായത്. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും പാർട്ടിയിലെ മറ്റൊരു അംഗത്തിനെതിരെ പരാതി ലഭിച്ചത്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…