Animal Attacked
കോഴിക്കോട്: നാദാപുരത്ത് പോത്തിനോട് കൊടുംക്രൂരത കാട്ടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അറവ് ശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. അറവുശാല ഉടമകളായ ബീരാൻ, ഇസ്മായിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഇവർ പോത്തിനെ ഓട്ടോയിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടു പോയത്.
നാദാപുരം കുമ്മങ്കോടായിരുന്നു സംഭവം നടന്നത്. കശാപ്പുശാലയിലേക്കുള്ള യാത്രയിൽ ഒരു കിലോ മീറ്ററോളം ദൂരമാണ് പോത്തിനെയാണ് ഓട്ടോയിൽ കെട്ടിവലിച്ച് കൊണ്ടുപോയത്. ഓട്ടോറിക്ഷയിൽ പോത്തിന്റെ കയറ് കെട്ടിയ ശേഷം റോഡിലൂടെ വാഹനത്തിന് പുറകെ പോത്ത് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഇന്നലെതന്നെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനുപിന്നാലെയാണ് ഒരാൾ കൂടി പിടിയിലായത്.
അതേസമയം കേരളത്തില്‍ മിണ്ടാപ്രാണികളോടുള്ള ക്രൂരത ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. കോട്ടയം അയർക്കുന്നത്താണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അന്ന് അരങ്ങേറിയത്. നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ചുകൊണ്ട് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചേന്നാ മറ്റം ഭാഗത്തുനിന്ന് എത്തിയ കാർ താളിക്കല്ല് കവലയിൽ എത്തി അയർക്കുന്നത്തേക്കുള്ള വഴി തിരിഞ്ഞപ്പോഴാണ് കാറിന് പിന്നിൽ കെട്ടിയിട്ട നിലയിൽ നായയെ പ്രദേശവാസികൾ കണ്ടത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…