International

ട്രമ്പിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്ക – ഇറാൻ ചർച്ചകളിൽ അസ്വാരസ്യം; പ്രതിഷേധ സൂചകമായി ഇറാൻ സംഘം വേദിയിൽ നിന്നിറങ്ങി പോയി

ബേൺ : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്താനും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച നിർണായകമായ യു.എസ് – ഇറാൻ സമാധാന ചർച്ചകളിൽ കടുത്ത അസ്വാരസ്യം. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ച് പുരോഗമിക്കുന്ന ഉന്നതതല ചർച്ചകൾക്കിടെ, ഇറാനെതിരെ വീണ്ടും ഡൊണാൾഡ് ട്രമ്പ് പരസ്യ ഭീഷണിയുമായി രംഗത്തെത്തിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ലെബനനിലെ ഹിസ്ബുള്ളയെ സംഘർഷങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും തടയാൻ ഇറാൻ തയ്യാറായില്ലെങ്കിൽ അവർക്കെതിരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം പുനരാരംഭിക്കുമെന്നായിരുന്നു ട്രമ്പിന്റെ പ്രസ്താവന.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രമ്പ് ഇറാനെതിരെ കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയത്. ഇറാൻ തങ്ങളുടെ സഖ്യകക്ഷികളെ നിയന്ത്രിച്ചില്ലെങ്കിൽ അമേരിക്ക വളരെ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ആ ആക്രമണം അതീവ കഠിനമായിരിക്കുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ, സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ പരസ്യമായി ഉയർന്ന ഈ ഭീഷണിയിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഇറാന്റെ ഔദ്യോഗിക പ്രതിനിധി സംഘം ചർച്ചാ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പ്രതിനിധികളുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇറാൻ സംഘം ചർച്ചകളിൽ നിന്നും താൽക്കാലികമായി വിട്ടുനിന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

B4 Admin

Recent Posts

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

4 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

4 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

6 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

6 hours ago

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

8 hours ago