Wednesday, May 1, 2024
spot_img

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടി ;പ്രതിദിനം ദർശനം 90,000 പേർക്ക് മാത്രം,നടപടിയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട :ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിരാമം.തിരക്ക് നിയന്ത്രിക്കാൻ നടപടിയായി.ശബരിമല ദർശന സമയം ഒരുമണിക്കൂർ കൂടി നീട്ടി.പ്രതിദിനം ദർശനം 90,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വംബോർഡ് വ്യക്തമാക്കി.മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കുമെന്നും യോഗത്തിൽ അറിയിച്ചു.

ഒരു മണിക്കൂറിൽ പരമാവധി 4800 തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറാൻ കഴിയുമെന്ന് ബോർഡ് വ്യക്തമാക്കി. മരക്കൂട്ടം മുതൽ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലയ്ക്കൽ മുതൽ ളാഹ വരെ പോലീസ് പട്രോളിങ് ഉണ്ടാകണം. നിലയ്ക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ കോൺട്രാകർക്ക് കർശന നിർദ്ദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Related Articles

Latest Articles