കണ്ണൂർ: ജില്ലയിൽ ദേശീയപതാകയോട് അനാദരവ്. കണ്ണൂരിൽ ജില്ല കലക്‌ടറേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം. ദേശീയപതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി റോഡരികിലെ ഓടയ്ക്ക് സമീപത്ത് നിലത്തു സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്. ടൗൺ പൊലീസ് സ്ഥലത്തെത്തി പതാക എടുത്തു മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതാകയെ ഇപ്പോൾ അപമാനിച്ചതായാണ് വ്യക്തമാകുന്നത്. കാരണം പതാകയുടെ ഉള്ളിൽ മുഴുവൻ ചെളി പുരണ്ടതായാണ് കാണപ്പെടുന്നത്. ഏതോ രീതിയിൽ ആൾക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സ്ഥാപിച്ചതായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. എതായാലും സമീപത്തെ കടകളിലെ സിസി ടീവി ക്യാമറകൾ പരിശോധക്കുമെന്ന് പോലീസ് പറയുന്നു. അതനുസരിച്ച് ആളെ കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്തായാലും സംഭവത്തെ വളരെ ഗൗരവമായി ആണ് പോലീസ് എടുത്തിരിക്കുന്നത്. കണ്ണൂർ കലക്‌ടറേറ്റിനു മുന്നിലാണ് എന്നുള്ളത് ചില പ്രതിഷേധത്തിന്റെ സൂചനയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…