Saturday, May 18, 2024
spot_img

ദേശീയപതാകയോട് അനാദരവ്; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: ജില്ലയിൽ ദേശീയപതാകയോട് അനാദരവ്. കണ്ണൂരിൽ ജില്ല കലക്‌ടറേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം. ദേശീയപതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി റോഡരികിലെ ഓടയ്ക്ക് സമീപത്ത് നിലത്തു സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്. ടൗൺ പൊലീസ് സ്ഥലത്തെത്തി പതാക എടുത്തു മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതാകയെ ഇപ്പോൾ അപമാനിച്ചതായാണ് വ്യക്തമാകുന്നത്. കാരണം പതാകയുടെ ഉള്ളിൽ മുഴുവൻ ചെളി പുരണ്ടതായാണ് കാണപ്പെടുന്നത്. ഏതോ രീതിയിൽ ആൾക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ കളക്ട്രേറ്റിന്‌ മുന്നിൽ സ്ഥാപിച്ചതായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. എതായാലും സമീപത്തെ കടകളിലെ സിസി ടീവി ക്യാമറകൾ പരിശോധക്കുമെന്ന് പോലീസ് പറയുന്നു. അതനുസരിച്ച് ആളെ കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്തായാലും സംഭവത്തെ വളരെ ഗൗരവമായി ആണ് പോലീസ് എടുത്തിരിക്കുന്നത്. കണ്ണൂർ കലക്‌ടറേറ്റിനു മുന്നിലാണ് എന്നുള്ളത് ചില പ്രതിഷേധത്തിന്റെ സൂചനയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles