കൊച്ചി: കോട്ടക്കൽ ശ്രീ വെങ്കിട്ട തേവർ ക്ഷേത്ര മുറ്റത്ത് വർഷങ്ങളായി നടന്നുവരുന്ന ആർ എസ് എസ് ശാഖ തടയാൻ ഇടത് സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ വിഫലമായി. ശാഖാ പ്രവർത്തനം 1988 ലെ മത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമം അനുസരിച്ച് നിരോധനം ഏർപ്പെടുത്താവുന്ന ഒന്നല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്രമുറ്റത്ത് ശാഖ നടത്തുന്നത് തടഞ്ഞുകൊണ്ട് ഫെബ്രുവരി 18 ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധിപറഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധമെന്നാരോപിച്ച് കോട്ടക്കൽ ക്ഷേത്രം ട്രസ്റ്റി ദിലീപ് രാജ നൽകിയ ഹർജ്ജിയിലാണ് ഹൈക്കോടതി വിധിപറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി ആറാം തീയതിയാണ് സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ, ശാഖ നടക്കുമ്പോൾ ക്ഷേത്ര മുറ്റത്ത് തടിച്ചുകൂടി കൊലവിളി മുദ്രാവാക്യം മുഴക്കി ശാഖ തടസപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ ഇടത് സംഘടനാ പ്രവർത്തകരുടെ ഭീഷണിയും മുദ്രാവാക്യം വിളിയും ശ്രദ്ധിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു കൊച്ചു കുട്ടികൾ പോലും അടങ്ങുന്ന ആർ എസ് എസ് പ്രവർത്തകർ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന ശാഖാ പ്രവർത്തനം തടയാൻ സർക്കാരിന്റെ നേതൃത്വത്തിൽ തന്നെ ശ്രമങ്ങൾ നടക്കുമ്പോൾ ശാഖാപ്രവർത്തനങ്ങൾ ക്ഷേത്രവിരുദ്ധമല്ലെന്ന ഹൈക്കോടതി വിധി സുപ്രധാനമാണെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…