Thursday, December 18, 2025

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ദിവ്യ എസ് അയ്യർ; പിന്നാലെ അധിക്ഷേപവും സൈബർ ആക്രമണവുമായി മതതീവ്രവാദികൾ

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ അധിക്ഷേപവും സൈബർ ആക്രമണവുമായി മതതീവ്രവാദികൾ. നിലവിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എം.ഡിയായ ദിവ്യ എസ് അയ്യർ വീട്ടിൽ പൊങ്കാല അർപ്പിക്കുന്ന ചിത്രം ഭർത്താവ് ശബരീനാഥാണ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. ‘പാൽക്കുളങ്ങരയിലെ വസതിയ്‌ക്ക് മുന്നിൽ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

ഈ പോസ്റ്റിനു താഴെയാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ വന്നത്. അടുപ്പിൽ ചിക്കൻ കറിയാണോ, ചിക്കൻ കറിയാണോ, ഇതാണോ നിങ്ങളുടെയൊക്കെ വിശ്വാസമെന്നും , വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ചില കമന്റുകൾ. ഹൈന്ദവ വിശ്വാസങ്ങളെയും, ആറ്റുകാൽ ദേവിയേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.

Related Articles

Latest Articles