Friday, June 14, 2024
spot_img

കോവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി: കോളേജ് ഓഡിറ്റോറിയത്തിൽ പങ്കെടുത്തത് 500 ഓളം പേർ

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദ്യാർത്ഥികൾ. പട്ടാമ്പി ഗവണ്‍മെന്റ് ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജിലാണ് സംഭവം. വിദ്യാർത്ഥികൾ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി നടത്തുകയായിരുന്നു.

എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിച്ചു. 500 ലധികം പേര്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി കോളേജ് ഓഡിറ്റോറിയത്തിലാണ് നടന്നത്. അതേസമയം നൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. മാത്രമല്ല സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ഏര്‍പ്പെടുത്തിയ ഡി.ജെയാണിതെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ശക്തമായി നിരീക്ഷിക്കുമെന്നും കര്‍ശന പരിശോധനയ്ക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

Related Articles

Latest Articles