Tuesday, December 30, 2025

വീട്ടിലെ തുളസിത്തറ നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്!

തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണ് സംസ്‌കൃത അർഥം. തുളസിയുടെ ഗുണങ്ങള്‍ ഉള്ള മറ്റൊരു ചെടി ഇല്ല എന്ന് തന്നെ ആ പേരിന് കാരണം. നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത് കിഴക്കുവശത്ത്‌നിന്നുള്ള വാതിലിനു നേര്‍ക്ക് വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കുവാന്‍.

വീട്ടിലെ തറയുയരത്തിനേക്കാള്‍ തുളസിതറ താഴരുത്. നിശ്ചിത വലുപ്പത്തില്‍ തുളസിത്തറ നിര്‍മ്മിക്കണം. തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസിയാണ് ഉത്തമം.

തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കരുത്. സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും പഴമക്കാര്‍ പറയുന്നുണ്ട്. ഹിന്ദുഭവനങ്ങളില്‍ ദേവസമാനമായി കരുതി ആയിരുന്നു തുളസി നടുന്നതും തുളസിത്തറ കെട്ടി വിളക്ക് വയ്ക്കുന്നതും. അമ്പലങ്ങളിൽ നിന്നും ലഭിക്കുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധ ഗുണങ്ങളുമുണ്ട്.

Related Articles

Latest Articles