Tuesday, January 6, 2026

ശ്രദ്ധിക്കണ്ടേ അംബാനി…ബിഎസ്എൻഎല്ലുമായി കൈകോർത്ത് സർവീസ് പ്രൊവൈഡർ രംഗത്ത് രണ്ടാം വരവിനൊരുങ്ങി ടാറ്റ! ഡോക്കോമോ തീർത്ത മായാജാലത്തിന്റെ രണ്ടാം അദ്ധ്യായം ഉടൻ ; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

രാജ്യത്തെ പൊതുമേഖല സർവീസ് പ്രൊവൈഡറായ ബിഎസ്എൻഎല്ലും ടാറ്റ കൺസൽറ്റൻസി സർവീസസും (ടിസിഎസ്) തമ്മിൽ 15,000 കോടിയുടെ കരാറിലേക്കെത്തിയെന്ന വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് മറ്റ് സർവീസ് പ്രൊവൈഡർമാർ. ഒരു കാലത്ത് ടാറ്റാ ഡോകോമോയിലൂടെ ടാറ്റ നടത്തിയ മായാജാലം പുതിയ കൂട്ടുകെട്ടിലും ആവർത്തിക്കും എന്ന പ്രതീക്ഷയിൽ കണ്ണുംനട്ടിരിക്കുകയാണ് രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾ.

ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് കൂടി 4ജി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ, പുത്തൻ തന്ത്രവുമായാണ് രത്തൻടാറ്റ കളത്തിലിറങ്ങുന്നത്. നിലവിൽ 4ജി വിപണിയിലെ വമ്പന്മാർ ജിയോയും എയർടെല്ലും തന്നെയാണ്. കഴിഞ്ഞ മാസമാണ് ജിയോയുടെ റീചാർജ് പ്ലാനുകളിൽ വലിയ വില വർദ്ധനവ് ഉണ്ടായത്. പിന്നാലെ വി (വോഡഫോൺ ഐഡിയ), എയർടെൽ എന്നിവരും സമാന രീതിയിൽ വില കുത്തനെ കൂട്ടി. ഈ മാസം 3 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. പുതിയ വില വർധനവ് കോടിക്കണക്കിന് ഉപഭോക്താക്കൾക്കാണ് കനത്ത തിരിച്ചടിയായിരിക്കുന്നത്. ചാർജ് വർധനവിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കളിൽ ഒരു കൂട്ടം ബിഎസ്എൻഎല്ലിലേക്ക് മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു.

4 ജി സേവനം വിപുലീകരിക്കാനായി ഇന്ത്യയിലെ ചില മേഖലകളിൽ ടിസിഎസ് വലിയ ഡാറ്റാ സെൻററുകൾ സ്ഥാപിക്കുകയാണെന്നാണ് കമ്പനി സി.ഒ.ഒ വ്യക്തമാക്കുന്നത്. 4 ജിക്കായി 9,000 ടവറുകളാണ് ഇതിനകം ബി.എസ്.എൻ.എൽ സ്ഥാപിച്ചിട്ടുള്ളത്. ഇത് ഒരുലക്ഷമായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. ബിഎസ്എൻഎല്ലിന്റെ 4ജി നിലവിൽ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത്. സർക്കാരിന്റെ ആത്മനിർഭർ നയമനുസരിച്ച് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഓഗസ്റ്റ് മുതൽ 4ജി ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്തായാലും സർവീസ് പ്രൊവൈഡർ രംഗത്തേക്കുള്ള ടാറ്റയുടെ പുനപ്രവേശനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തന്നെ കാരണമായേക്കാം.

Related Articles

Latest Articles