Featured

കമ്മികളെ…സകല അഴിമതിയും നടത്തു,സകല ക്രൈമും നടത്തു, സ്വർഗ്ഗ രാജ്യം നിങ്ങൾക്കുള്ളതാണ് !

ഗെസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹർജിക്കാരിയുടെ കരിയറും സൽപേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുന്നതു നീതിയെ പരിഹസിക്കുന്ന നടപടിയാകുമെന്നും വിദ്യ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ അവിവാഹിതയായ ഈ യുവതിയുടെ ജാമ്യാപേക്ഷ ഹർജിയിൽ നിരവധിപേരാണ് ഇപ്പോൾ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അവിവാഹിതരേ ഇതിലേ ഇതിലേ, SFI DYFI CPIM ൽ ചേരു,
സകല അഴിമതിയും നടത്തു സകല Crime ഉം നടത്തു, സ്വർഗ്ഗ രാജ്യം നിങ്ങൾക്കുള്ളതല്ലേ എന്നാണ് സിപിഎം നേതാവിന്റെ മകളും ഡിസൈനറുമായ ആശ ലോറൻസ് ഫേസ്ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെടെ ഉള്ള എല്ലാ കേസിലെയും എല്ലാ അവിവാഹിതരായ പ്രതികളെയും, പ്രതിസ്ഥാനത്ത് നിൽക്കുന്നവരെയും വെറുതെ വിടേണ്ടതാണ്. കാരണം ഇവരെല്ലാം അവിവാഹിതരാണല്ലോ. വാഴ കുല കട്ട സഖാത്തി അവിവാഹിതയും ചെറുപ്പക്കാരിയും ആണ്, Mark list കേസിലെ വിദ്യാർത്ഥി പ്രസ്ഥാന നേതാവ് അവിവാഹിതനും ചെറുപ്പക്കാരനും ആണ്, Fake Experience Certificate Case ലെ കാൺമാനില്ലാത്ത പ്രതി അവിവാഹിതയും ചെറുപ്പക്കാരിയും ആണ്,മുൻ അംബാസിഡർ Srinivasan Sir നെ മുഖത്തടിച്ച് താഴെ വിഴ്ത്തിയ SFl നേതാവ് ചെറുപ്പക്കാരനും അവിവാഹിതനും ആയിരുന്നു, അപ്പോൾ പിന്നെ ഇവർക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് ആശാ ലോറൻസ് പരിഹസിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ലെ കഷായം ഗ്രീഷ്മ എന്തുകൊണ്ടീ പോയിന്റ് നേരത്തെ പറഞ്ഞില്ല എന്നാൽ അതിലൊരു കമന്റ്.

അതേസമയം,അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് വിദ്യയ്‌ക്കെതിരെയുള്ള കേസ്. അതേസമയം അന്വേഷണസംഘം ഇന്ന് അട്ടപ്പാടി കോളേജിലെത്തി പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. അഗളി സിഐ നേരിട്ടെത്തിയാകും മൊഴിയെടുക്കുന്നത്. ഇന്റർവ്യു ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അന്വേഷണസംഘം വിവരം ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. അഗളി ഡിവൈഎസ്പിയാകും മൊഴി രേഖപ്പെടുത്തുന്നത്. വിദ്യ പിഎച്ച്ഡി ചെയ്യുന്ന കാലടി സർവ്വകലാശാലയിലും സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് ഓൺലൈനായി യോഗം ചേരുന്നുണ്ട്. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ യോഗം ചർച്ച ചെയ്ത് തീരുമാനിക്കും.

Anandhu Ajitha

Recent Posts

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

20 minutes ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

27 minutes ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

1 hour ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

2 hours ago

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…

3 hours ago

സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…

3 hours ago